പത്തനംതിട്ട: ഗരുഡന്‍ തൂക്ക വഴിപാടിനിടെ പിഞ്ചുകുഞ്ഞ് നിലത്തുവീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് വീണത്. പത്തനംതിട്ടയിലെ ഏഴംകുളം പഞ്ചായത്തിലെ ഏഴംകുളം ദേവീക്ഷേത്രത്തില്‍ ഇന്നലെ രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് അപകടമുണ്ടായത്.
കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്.