മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി.
മനാമ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഗുദയ്ബിയ ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിലിന് മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ കൈമാറി. ഏരിയ സെക്രട്ടറി ലിനീഷ്, ട്രഷറർ ഷിഹാബ് അലി എന്നിവർ നേതൃത്വം നൽകി.
ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേട്ടർസ് ലൈജു തോമസ്, അനൂപ് തങ്കച്ചൻ, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ജിതിൻ പരിയാരം, മുഹമ്മദ്‌ ജെസീൽ, ഹരിഭാസ്‌കർ, മനാമ, ഗുദയ്ബിയ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed