പെട്ടന്ന് ശരീരഭാരം കൂടുന്നത് പോലെ തന്നെ അപകടമാണ് ശരീരഭാരം പെട്ടന്ന് കുറയുന്നതും. പ്രത്യേകിച്ച് ഡയറ്റോ, വ്യായാമമോ ഒന്നും ചെയ്യാതെ തന്നെ അകാരണമായി നിങ്ങളുടെ ശരീരഭാരം കുറയുന്നതായി തോന്നിയാല്‍ അപകടമാണെന്നാണ് ഡാനഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം പറയുന്നത്.പെട്ടന്ന് ശരീരഭാരം കുറയുന്നത് അര്‍ബുദ ലക്ഷണമാകാമെന്നാണ് ജോണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. അന്നനാളി, വയര്‍, കരള്‍, ബൈലിയറി ട്രാക്ട്, പാന്‍ക്രിയാസ്, ശ്വാസകോശം, വന്‍കുടല്‍, മലാശയം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍, നോണ്‍-ഹോജ്കിന്‍ ലിംഫോമ, മള്‍ട്ടിപ്പിള്‍ മെലനോമ, ലുക്കീമിയ പോലുള്ള അര്‍ബുദങ്ങള്‍ ഭാരക്കുറവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
1976ല്‍ ആരംഭിച്ച നഴ്‌സസ് ഹെല്‍ത്ത് പഠനത്തിലെയും 1986ല്‍ ആരംഭിച്ച ഹെല്‍ത്ത് പ്രഫണല്‍സ് ഫോളോ അപ്പ് പഠനത്തിലെയും ഡേറ്റ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. 1,57,474 പേരെ 2016 വരെ നടത്തിയ നിരീക്ഷണമാണ് പഠന ഫലം. 30നു 55നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആദ്യ പഠനത്തിലും 40നും 75നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രണ്ടാം പഠനത്തിലും ഉള്‍പ്പെടുന്നു.
അര്‍ബുദത്തിന്റെ ആദ്യ ഘട്ടങ്ങളിലും അവസാന ഘട്ടങ്ങളിലും സമാനമായ തോതില്‍ ഭാരനഷ്ടം നിരീക്ഷിച്ചതായി പഠനത്തില്‍ പറയുന്നു. അര്‍ബുദം കൂടാതെ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രശ്‌നങ്ങള്‍, ക്രോണ്‍സ് ഡിസീസ്, ഹൃദയാഘാതം, അഡ്രിനല്‍ ഗ്രന്ഥിയെ ബാധിക്കുന്ന അഡിസണ്‍സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, എയ്ഡ്‌സ്, പെപ്റ്റിക് അള്‍സര്‍, അള്‍സറേറ്റവ് കോളിറ്റിസ്, വിഷാദ രോഗം തുടങ്ങിവയും ശരീരഭാരം കുറയാന്‍ കാരണമാം.