കുവൈത്ത്: കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ മുന്നിലുള്ളത് ഇന്ത്യക്കാർ തന്നെയെന്ന് റിപ്പോര്‍ട്ട്‌ . സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ നോക്കുമ്പോൾ ആകെ 879,500 ഇന്ത്യക്കാരാണ് കുവൈത്തിൽ ജോലി ചെയ്യുന്നത്. 
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം 107,000 പൗരന്മാരും വിദേശികളും കുവൈത്ത് തൊഴിൽ വിപണിയിൽ പ്രവേശിച്ചതായാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌.
രാജ്യത്തെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം സെപ്റ്റംബർ അവസാനത്തോടെ ഏകദേശം 2.897 മില്യൺ പൗരന്മാരും പ്രവാസികളുമായി. രാജ്യത്തെ മൊത്തം തൊഴിൽ ശക്തി, 2023 സെപ്തംബർ അവസാനത്തോടെ സ്വകാര്യ, സർക്കാർ മേഖലകളിലായി 2.44 മില്യൺ പ്രവാസികൾ ഉൾപ്പെടുന്നു. 2022 ഡിസംബർ അവസാനത്തെ 2.34 മില്യണുമായി താരതമ്യം ചെയ്യുമ്പോൾ 4.2 ശതമാനം വർധനയുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *