തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനില്‍ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ 10 പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവ്. പൊലീസുകാരുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ മേല്‍നോട്ടക്കുറവുള്‍പ്പെടെ ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് തോക്കും തിരയും നഷ്ടമായത്. യാത്രക്കിടെ മദ്യപിച്ച ഒരു എസ്പി തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം.