ദുബായ്: ന്യൂയോർക്ക് സെനറ്റർ ഡോ. കെവിൻ തോമസിന് ഡബ്ല്യുഎംസി മിഡിലീസ്റ്റ് റീജിയൻ ദുബായ് പാം ജുമേറയിലെ താജ് എക്സ്ട്ടിക്കയിൽ സ്വീകരണം നൽകി. അദ്ദേഹം വേൾഡ് ഗവണ്മെന്റ്സ് സമ്മിറ്റ് ഇൻ ദുബായിൽ യുഎസ്‌എയെ പ്രതിനിധീകരിച്ച് എത്തിയതായിരുന്നു.
‘മലയാളി സമൂഹവും അമേരിക്കയും’ എന്ന വിഷയത്തിൽ നടന്ന സിംബോസിയത്തിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ഗ്ലോബൽ വൈസ് പ്രസിഡന്റ്മാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ.ബിജു, മീഡിയ ഫോറം സെക്രട്ടറി വി.എസ്.ബിജുകുമാർ, സുധീർ സുബ്രഹ്മണ്യൻ, അരുൺ ജോർജ് എന്നിവർ പങ്കെടുത്തു.