മക്ക – അഞ്ചിൽ കുറവ് പ്രായമുള്ളവർക്ക് ഹറമിൽ പെർമിറ്റ് ആവശ്യമില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ബന്ധുക്കൾക്കൊപ്പം ഹറമിൽ പ്രവേശിക്കാവുന്നതാണ്. ഉംറ പെർമിറ്റ് അനുവദിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം അഞ്ചു വയസാണ്. പെർമിറ്റുകൾ അനുവദിക്കാൻ കൊറോണ ബാധിക്കാത്തവരും രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്തവരും ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ ഇപ്പോൾ ആർക്കും പെർമിറ്റ് ആവശ്യമില്ല. ഉംറ നിർവഹിക്കാൻ മാത്രമാണ് പെർമിറ്റ് നേടേണ്ടത്. 
2023 July 4Saudititle_en: Harem permit is not required for children under five years of age

By admin

Leave a Reply

Your email address will not be published. Required fields are marked *