അബുദാബിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഉദ്ഘാടനം ചെയ്ത ക്ഷേത്രം യു.എ.ഇയുടെ സഹിഷ്ണുതയുടെയും സൗഹാർദ്ദത്തിന്റെയും സന്ദേശമാണ് ലോകത്തിന് നൽകുന്നത്. യു.എ.ഇ ഗവൺമെന്റ് സമ്മാനിച്ച 27 ഏക്കർ സ്ഥലത്തെ ക്ഷേത്രം അതിമനോഹരമായാണ് വിന്യസിച്ചിരിക്കുന്നത്. മാര്‍ച്ച് മുതല്‍ സന്ദര്‍ശകരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രമുഖ നിരൂപകൻ എൻ.ഇ സുധീർ എഴുതിയ പോസ്റ്റ് വായിക്കാം. 
700 കോടി രൂപ ചിലവിൽ, 27 ഏക്കർ സ്ഥലത്ത് അബുദാബിയിൽ ഒരു ഹിന്ദു ശിലാക്ഷേത്രം നിലവിൽ വന്നിരിക്കുന്നു എന്ന വാർത്ത  വായിച്ചപ്പോൾ എനിക്കെന്തോ ബാബറി മസ്ജിദിനെ ഓർമ്മ വന്നു. ഈ ഓർമ്മയുടെ ഒരോരോ വികൃതികൾ. അല്ലാതെന്താ പറയുക!. വരുംകാലത്ത്, മൂന്നോ നാലോ നൂറ്റാണ്ടുകൾക്കപ്പുറമോ മറ്റോ ഈ ക്ഷേത്രം  ഏതെങ്കിലും വികൃത വിവാദങ്ങൾക്ക്   കാരണമാകാതെയിരിക്കട്ടെ എന്ന ഒരേയൊരു  ആഗ്രഹമാണ് എന്റെ മനസ്സിലേക്ക് പിന്നീട്  വന്നത്. ഏതെങ്കിലും മതഭ്രാന്തന്മാർ അന്നതിന്റെ പരിസരത്ത് മറ്റെന്തെങ്കിലും മതത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി 
ഈ ക്ഷേത്രം പൊളിച്ചു കളയണമെന്നൊ മറ്റോ  ആഗ്രഹിക്കാതിരിക്കട്ടെ,  ആവശ്യപ്പെടാതിരിക്കട്ടെ. അല്ലാതെന്തു പറയാനാ? 
ചരിത്രത്തിന് ആവർത്തിക്കുന്ന ഒരു ദുഃസ്വഭാവമുണ്ടെന്ന് നമുക്കെല്ലാമറിയാമല്ലോ. ഭൂമി കുഴിച്ച് ഇഷ്ടാനുസരണം അഭിപ്രായ നിർമ്മാണം നടത്തി ചരിത്രത്തെ മാറ്റിമറിക്കുന്ന  വകുപ്പുകളും സ്ഥാപനങ്ങളുമൊക്കെ അക്കാലത്തും കാണുമായിരിക്കും. അതൊക്കെയാണ് മതരഹിത മനുഷ്യരിൽ ഭയമുണ്ടാക്കുന്നത്. 
ഏതായാലും ഏതൊരു ആരാധനാലയത്തിനെയും പോലെ ഈ ക്ഷേത്രത്തിനും  ദീർഘായുസ്സായുണ്ടാവട്ടെ  എന്ന് ആശംസിക്കുന്നു. മനുഷ്യർക്കിടയിൽ 
സ്പർദ്ധ വളർത്താൻ കാരണമാകാതിരിക്കട്ടെ.
 
2024 February 14ArticlesNE Sudheerabudabititle_en: NE Sudheer face book post

By admin

Leave a Reply

Your email address will not be published. Required fields are marked *