കാലിഫോർണിയ: നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് ആദ്യം പുറത്തുവെന്ന റിപ്പോര്‍ട്ടുകള്‍ എങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അടുത്ത് നിന്ന് പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.
കൊല്ലം സ്വദേശികളായ കുടുംബത്തെയാണ് കാലിഫോര്‍ണിയയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ ജി ഹെന്‍ റിയുടെ മകന്‍ആനന്ദ സുജിത് ഹെന്‍ റി (42) യെയും ഭാര്യആലീസ് പ്രിയങ്കയെയും ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റാണെന്ന് പൊലീസ് കണ്ടെത്തി. ശുചിമുറിയിലായിരുന്നു ഇരുവരുടെയും മൃതദേഹം. ഗൂഗിളില്‍ ജോലി ചെയ്ത് വന്നിരുന്നആനന്ദ അടുത്തിടെയാണ് ജോലി രാജിവെച്ച് സ്റ്റാര്‍ട്ട് അപ്പ്ആരംഭിച്ചത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റ്ആയിരുന്നു. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് പോയത്.
ആലീസിന്റെ അമ്മയും ഇവര്‍ക്കൊപ്പം അമേരിക്കയിലായിരുന്നു. ഇവര്‍ ഞായറാഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ എത്തിആലീസിനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ സുഹൃത്തുക്കള്‍ വഴിആനന്ദിന്റെ വീട്ടില്‍ ചെന്ന് നോക്കിയെങ്കിലും വീട് തുറന്നിരുന്നില്ല. തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *