മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവിന്റെ ആക്രമണം.  വൈതർണ നദിയിലാണ് സംഭവം. കാല് മുറിഞ്ഞ് ചോരവാർന്ന് ബോധരഹിതനായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

#SharkAttack: A 34-year-old fisherman from a village in Palghar district was bit by a 4-foot-long #shark on Tuesday evening while he was out to catch fish in #Vaitarna river. His injured leg needs to be amputated. @ranjeetnature https://t.co/V6aTdDmIoc pic.twitter.com/JU7DsplppV
— Diwakar Sharma (@DiwakarSharmaa) February 14, 2024

വിക്കി ഗൗരി എന്നയാളെയാണ് സ്രാവ് ആക്രമിച്ചത്. ഇടതു മുട്ടിന് താഴോട്ടുള്ള മുക്കാൽ ഭാഗവും സ്രാവ് കടിച്ചെടുത്തു.  പിന്നീട് സ്രാവിനെ നാട്ടുകാർ കരയിലെത്തിച്ച്  കൊലപ്പെടുത്തി വലിച്ചിഴക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ സ്രാവുകൾ പുഴയിലുണ്ടോ എന്ന ആശങ്കയിലാണു പ്രദേശവാസികൾ. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed