ഇന്ത്യയിലെ വൃക്കരോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് പോളി സിസ്റ്റിക് കിഡ്നി ഡിസീസ്. ഈ രോഗം വരുന്നവരുടെ വൃക്കകള്‍ക്കുള്ളില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ മുഴകള്‍ പ്രത്യക്ഷമാകുന്നു. അര്‍ബുദ മുഴകള്‍ അല്ലെങ്കിലും ഇവ വലുതായി വൃക്കകളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താം. പികെഡിയുടെ ഭാഗമായി കരളിലും മറ്റ് അവയവങ്ങളിലും മുഴകളുണ്ടാകാനും സാധ്യതയുണ്ട്. വൃക്ക സ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയാണ് പികെഡിയുടെ ഗുരുതര പ്രത്യാഘാതങ്ങള്‍. 
30 നും 40 വയസ്സിനും ഇടയിലാണ് ഈ രോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ സാധാരണ പ്രത്യക്ഷമാകുക. ഹൃദയത്തിന്‍റെ വാല്‍വിന് പ്രശ്നമുള്ള പികെഡി രോഗികളില്‍ 25 ശതമാനത്തിനും നെഞ്ചു വേദന അനുഭവപ്പെടാറുണ്ട്. ഈ ലക്ഷണങ്ങള്‍ തനിയെ മാറിയെന്നു വരാം.
1. പുറംവേദനയോ വശങ്ങളില്‍ വേദനയോ2. വൃക്കകള്‍ വലുതാകുന്നതിനെ  തുടര്‍ന്ന് വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ
3. മൂത്രത്തില്‍ രക്തം
4. മൂത്രസഞ്ചിക്കോ വൃക്കയ്ക്കോ അടിക്കടി ഉണ്ടാകുന്ന അണുബാധ
5. വൃക്കകളില്‍ കല്ലുകള്‍
6. മൂത്രനാളിക്ക് ഉണ്ടാകുന്ന അണുബാധ
7. ഉയര്‍ന്ന രക്തസമ്മര്‍ദം
ഏറെ പേരില്‍ കാണപ്പെടുന്ന പികെഡി ലക്ഷണം ഉയര്‍ന്ന രക്തസമ്മര്‍ദമാണ്. രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട കടുത്ത തലവേദനയും രോഗികളില്‍ ഉണ്ടാകാം. രക്തസമ്മര്‍ദത്തിനുള്ള ചികിത്സ വൃക്ക സ്തംഭനം തടയാനും വൈകിപ്പിക്കാനും സഹായിക്കും.
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *