കല്‍പ്പറ്റ: വയനാട് പടമലയില്‍ കടുവ ഇറങ്ങി. രാവിലെ പള്ളിയില്‍ പോയവരാണ് കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ചു കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപ പ്രദേശത്താണ് കടുവയെ കണ്ടത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് കടുവയാണോ എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. ഇതിനിടെ കടുവയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ കൂടുതല്‍ ആശങ്കയിലാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed