കുവൈത്ത്:  കേരള പ്രസ്സ് ക്ലബ് കുവൈത്ത്   ഗഫൂർ മൂടാടി മെമ്മോറിയൽ ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരത്തിന് എൻട്രികള്‍ ക്ഷണിച്ചു.
2023  ജനുവരി  ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ മലയാള പത്രങ്ങളിലോ, ന്യൂസ്  പോർട്ടലുകളിലോ  പ്രസിദ്ധീകരിച്ച വാർത്താ മൂല്യമുള്ള  ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.  
സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടെയാണ്  പുരസ്കാരത്തിന്  അപേക്ഷിക്കേണ്ടത്. പ്രമുഖ മാധ്യമപ്രവർത്തകരും, ഫോട്ടോഗ്രാഫർമാരും അടങ്ങുന്ന ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുക.  അരലക്ഷം രൂപയും ശില്പവും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം മാർച്ചിൽ കുവൈത്തിൽ നടക്കുന്ന  മാധ്യമസമ്മേളനത്തിൽ വെച്ച്  പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.  
എൻട്രികൾ ഏപ്രിൽ 1 നു മുന്‍പ് keralapressclubkuwait@gmail.com  എന്ന ഇമെയിൽ ഐഡിയിലാണ് അയക്കേണ്ടത്.JPEG / PDF  ഫോർമാറ്റിൽ ഉള്ള   ഫോട്ടോയോടൊപ്പം , പടം പ്രസിദ്ധീകരിച്ച  പത്രത്തിന്റെ കട്ടിങ് (ന്യൂസ് പോർട്ടൽ  ആണെങ്കിൽ സ്‌ക്രീൻ ഷോട്ട്)  കൂടി അറ്റാച്ച് ചെയ്യേണ്ടതാണ്.  
ബയോഡാറ്റാ, അപേക്ഷകൻ്റെ ഫോട്ടോ എന്നിവയും ഇതോടൊപ്പം ചേർക്കണം. ഒരാൾ ഒരു എൻട്രിയിൽ കൂടുതൽ അയയ്ക്കുവാൻ പാടില്ല. 
കൂടുതൽ വിവരങ്ങൾക്കായി +965 67776124, +965 65836546 എന്നീ  നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രസ്ക്ലബ് ഭാരവാഹികൾ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *