സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് തീയിട്ടതായി ചൊവ്വാഴ്ച പ്രാദേശിക ചാനലായ ദിയ ടിവി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പുലർച്ചെ 1:30 നും 2:30 നും ഇടയ്ക്കുള്ള സമയത്താണ് സംഭവം നടന്നത്. അഞ്ച് മാസത്തിനിടെ കോൺസുലേറ്റിന് നേരെ നടന്ന രണ്ടാമത്തെ അക്രമണമാണിത്. ഖാലിസ്ഥാൻ അനുകൂലികളാണ് ആക്രമണം നടത്തിയത്. മാർച്ചിലും ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ അക്രമണം നടത്തിയിരുന്നു.
അതേസമയം, പരിക്കുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സാൻ ഫ്രാൻസിസ്കോ അഗ്നിശമന സേന ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കി. നശീകരണത്തെയും തീകൊളുത്താനുള്ള ശ്രമത്തെയും യുഎസ് ശക്തമായി അപലപിക്കുന്നുവെന്ന് സംഭവത്തോട് പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.