കൊച്ചി- ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11.45 ന് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് തകരാര്‍ പരിഹരിക്കപ്പെടാഞ്ഞതിനെത്തുടര്‍ന്ന് റദ്ദാക്കിയത്.
ദുബായിലെ ചില സാങ്കേതികപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിമാനം ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശേരിയിലെത്തിയത്. 152 പേരാണ് ഈ വിമാനത്തില്‍ ദുബായിലേക്ക് പോകേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം ഇന്ന് ദുബായിലേക്ക് പുറപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ തകരാര്‍ പരിഹരിക്കാനാകാതെ വന്നതോടെ വിമാനം റദ്ദാക്കുകയായിരുന്നു.
 
2023 July 4Keralaspicejettitle_en: 152 passengers trapped in kochi

By admin

Leave a Reply

Your email address will not be published. Required fields are marked *