ബിജുമേനോനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷങ്ങളിലെത്തുന്ന തുണ്ടിലെ “സമയമേ” എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഗോപി സുന്ദർ. ശ്രീഹരി പാലക്കാടാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ആഷിഖ് ഉസ്മാനും ജിംഷി ഖാലിദും ചേർന്ന് നിർമിക്കുന്ന തുണ്ട് നവാഗതനായ റിയാസ് ഷെരീഫ് ആണ് സംവിധാനം ചെയ്യുന്നത്. തല്ലുമാലാക്കും അയൽവാശിക്കും ശേഷം ആഷിഖ് ഉസ്മാൻ അവതരിപ്പിക്കുന്ന തുണ്ട് രസകരമായ ഒരു പോലീസ് സ്റ്റോറി ആണ്. ബിജു മേനോനും ഷൈൻ ടോം ചക്കൊക്കും ഒപ്പം അഭിരാം രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സജിൻ ചെറുകയിൽ, ഗോകുലൻ, ഷാജു ശ്രീധർ തുടങ്ങിയവരും അണിനിരക്കുന്നു.സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഛായാഗ്രഹണം – ജിംഷി ഖാലിദ്, എഡിറ്റിങ് – നമ്പു ഉസ്മാൻ, ഗാനരചന – വിനായക് ശശികുമാർ , കലാസംവിധാനം – ആഷിഖ് എസ്, സൗണ്ട് ഡിസൈൻ – വിക്കി കിഷൻ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യർ, കൊറിയോഗ്രാഫി- പ്രമേഷ്ദേവ് , ആക്ഷൻ – കലൈ കിങ്സൺ, ജോളി ബാസ്റ്റിൻ, vfx – ഡിജിബ്രിക്സ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ – ഓസ്റ്റിൻ ഡാൻ, അസോഷ്യേറ്റ് ഡയറക്ടർ – ഹാരിഷ്‌ ചന്ദ്ര, സ്റ്റിൽസ്‌ – രോഹിത് കെ. സുരേഷ്, കോൺടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ, ഡിസൈൻ – ഓൾഡ്മങ്ക്. ചിത്രം ഈ വെള്ളിയാഴ്ച സെൻട്രൽ പിക്ചേഴ്സ് തിയറ്ററുകളിൽ എത്തിക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed