കൊച്ചി:  വായ്പാ ദാതാക്കള്‍ ലഭ്യത കര്‍ശനമാക്കിയതോടെ 2023 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ റീട്ടെയില്‍ വായ്പാ വളര്‍ച്ച മിതമായ നിലയിലായിരുന്നു എന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു. എല്ലാ വായ്പകളുടേയും ഇടയില്‍ ക്രെഡിറ്റ് കാര്‍ഡുകളിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ച.  അതേ സമയം ഭവന വായ്പകളുടെ വളര്‍ച്ച പഴയ രീതിയില്‍ തുടരുകയും ചെയ്തു. മിക്കവാറും വായ്പാ പദ്ധതികള്‍ പ്രകടനം മെച്ചപ്പെടുത്തിയപ്പോള്‍ പേഴ്‌സണല്‍ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയുടെ കാര്യത്തില്‍ ചെറിയ തോതിലെ കുറവുകളും ദൃശ്യമായെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലുള്ള വായ്പകളായ ക്രെഡിറ്റ് കാര്‍ഡ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, പേഴ്‌സണല്‍ വായ്പകള്‍ തുടങ്ങിയവയുടെ കാര്യത്തിലാണ് സാമ്പത്തിക സ്ഥാപനങ്ങള്‍ നിലപാട് കര്‍ശനമാക്കിയത്. വായ്പാ വിപണിയിലെ പ്രവണതകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ സമാഹരിച്ച് വിലയിരുത്തുന്നതാണ് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വായ്പാ വിപണി സൂചികയായ സിഎംഐ. 
ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണിയുടെ സ്ഥിരതയാണ് ഏറ്റവും പുതിയ സിഎംഐ സൂചിക വ്യക്തമാക്കുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.  കഴിഞ്ഞ വര്‍ഷത്തെ വിപണി പ്രവണതകളോട് വായ്പാ സ്ഥാപനങ്ങള്‍ ഫലപ്രദമായ രീതിയിലാണ് പ്രതികരിച്ചത്. സന്തുലിതവും സുസ്ഥിരതയോടു കൂടിയതുമായ വായ്പാ വളര്‍ച്ച വിവിധ മേഖലകളില്‍ ഉണ്ടാകാന്‍ ഇതു സഹായകമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *