മെൽബൺ: ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻ പ്രിയിൽ റെഡ്ബുൾ താരം മാക്സ് വേഴ്സ്റ്റപ്പൻ ജേതാവ്. സീസണിലെ വേഴ്സ്റ്റപ്പന്റെ തുടർച്ചയായ അഞ്ചാം ജയമാണിത്.
സീസണിലെ ഒമ്പത് റേസുകളിൽ ഏഴെണ്ണവും വിജയിച്ച താരം തന്റെ മൂന്നാം എഫ് വൺ കിരീടത്തിന് തൊട്ടരികെ എത്തിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള റെഡ്ബുൾ സംഘാംഗം സെർജിയോ പെരെസിനെക്കാൾ 81 പോയിന്റ് മുമ്പിലാണ് വേഴ്സ്റ്റപ്പൻ ഇപ്പോൾ.
പോൾ പൊസിഷനിൽ നിന്ന് റേസ് ആരംഭിച്ച താരം ടീമിന്റെ തുടർച്ചയായ ഒമ്പതാം ഗ്രാൻ പ്രി ജയത്തിനും വഴിയൊരുക്കി. ഏറ്റവും കൂടുതൽ എഫ് വൺ ജയങ്ങൾ നേടിയവരുടെ പട്ടികയിൽ അഞ്ചാമതാണ് വേഴ്സ്റ്റപ്പൻ.
