ഹൈദരാബാദിനും റാസൽഖൈമയ്ക്കും ഇടയിൽ പുതിയ പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ

ദുബായ്: ഇൻഡിഗോ ഹൈദരാബാദിനും റാസൽഖൈമയ്ക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിച്ചു. ഇൻഡി​ഗോ എയർലൈനിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ എന്നീ മൂന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇതിനകം സർവീസ് നടത്തുന്നുണ്ട്.
നിലവിൽ, എമിറേറ്റിലെ ജനസംഖ്യയുടെ ഏറ്റവും വലിയ പങ്ക് ഇന്ത്യൻ പൗരന്മാരായതിനാൽ ഇന്ത്യ-യുഎഇ ഏറ്റവും തിരക്കേറിയ എയർലൈൻ റൂട്ടുകളിൽ ഒന്നാണ്. കൂടാതെ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സെപ) അടുത്തിടെ ഒപ്പുവച്ചതും വരും വർഷങ്ങളിൽ യാത്രാ മേഖലയ്ക്ക് ഉത്തേജനം നൽകും.
“ഈ വർഷം ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ രാജ്യം ഒരു കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു, പുതിയ റൂട്ടുകൾ അവതരിപ്പിച്ചും നിലവിലുള്ള റൂട്ടുകളിലേക്ക് ചേർത്തും ഞങ്ങൾ ഈ ആവശ്യം നിറവേറ്റുകയാണ്.
വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് ഞങ്ങൾ ഹൈദരാബാദിനും റാസൽഖൈമയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ വിമാനങ്ങൾ നിലവിൽ വന്നതോടെ ഇൻഡിഗോ ഇപ്പോൾ ഇന്ത്യയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ആഴ്ചയിൽ 14 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്,” ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed