മുംബൈ: ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി വെങ്കിടാചലം എച്ചിനെ നിയമിച്ചു.  വെങ്കിടാചലത്തിന് ലൈഫ് ഇന്‍ഷൂറന്‍സ്, അസറ്റ് മാനേജ്മെന്‍റ്, കസ്റ്റോഡിയല്‍ സേവന മേഖലയില്‍ 27 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്.
സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, സ്ട്രാറ്റജി, ബിസിനസ് ആന്‍ഡ് പ്രോസസ് ഡെവലപ്മെന്‍റ്, കി അക്കൗണ്ട് മാനേജ്മെന്‍റ് മേഖലകളില്‍ വിദഗ്ദ്ധനായ വെങ്കിടാചലം 2016ല്‍ പ്രസിഡന്‍റും ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസറുമായാണ് ടാറ്റ എഐഎക്ക് ഒപ്പം ചേർന്നത്.  മാര്‍ക്കറ്റിംഗ്, സ്ട്രാറ്റജി അനലിറ്റിക്സ്, ഡിജിറ്റല്‍ ബിസിനസ് മേഖലകളില്‍ നിരവധി പദ്ധതികള്‍ക്ക് വെങ്കിടാചലം നേതൃത്വം നല്കിയിട്ടുണ്ട്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *