തിരുവനന്തപുരം:  വന്യമൃഗ ശല്ല്യത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയരാണന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വയനാട് ജില്ലയുടെ ചുമതയുള്ള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അങ്ങോട്ട് പോകാറില്ല.
കഴിഞ്ഞ ദിവസം ഒരാളെ കൊന്ന ആനയുണ്ടന്ന് വനം വകുപ്പിന് അറിയാമായിരുന്നിട്ടും ഒന്നും ചെയ്തില്ല. കര്‍ണ്ണാടക സര്‍ക്കാരുമായി സംസാരിച്ച് വിഷയത്തില്‍ പരിഹാരം കാണേണ്ട സംസ്ഥാ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
7000 കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുണ്ടങ്കിലും ബജറ്റില്‍ നാമമാത്രമായ തുകയാണ് വകയിരിത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം വിദേശ സര്‍വ്വകലാശാല വരുന്നതിന് യുഡിഎഫ് എതിരല്ലന്നും പക്ഷേ അതിന് മുന്‍പ് പിണറായി വിജയന്‍ ടി.പി ശ്രീനിവാസന്റെ വീട്ടില്‍ പോയി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ തീരുമാനിക്കുന്നത് ഐഎന്‍ടിയുസി അല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കൊല്ലം സീറ്റില്‍ ഐഎന്‍ടിയുസി അവകാശ വാദം ഉന്നയിച്ചതിനോടാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ വിരുന്നു സല്‍ക്കാരത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തതില്‍ തെറ്റ് കാണുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed