കണയന്നൂർ :- എരുവേലി കനാൽ ഏരിയയിലെ പുറമ്പോക്ക് ഭൂമിയിൽ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉപയോഗപ്രദമായ രീതിയിൽ പൊതി കളിയിടം വേണമെന്ന് ഡി വൈ എഫ് ഐ കണയന്നൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സ. അഭിമന്യു നഗർ( തെക്കിനെത്ത് നിരപ്പ് വിശ്വ കർമ്മ ഹാൾ) ൽ ചേർന്ന സമ്മേളനം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു.
സഖാക്കൾ കെ വി കിരൺ രാജ്, വൈശാഖ് മോഹൻ, എൻ എസ് സുജിത്ത്,ചിഞ്ചു ബി കൃഷ്ണ,ജി ജയരാജ്, ഏലിയാസ് ജോൺ,കെ ജി രവീന്ദ്രൻ, കെ ജി കണ്ണൻ, എം വി സുന്ദരൻ,സൈലസ് സണ്ണി, അഭിജിത്ത് എം എസ് എന്നിവർ സംസാരിച്ചു.
സമ്മേളനം 21 അംഗ മേഖല കമ്മിറ്റി യെയും, 9 അംഗ സെക്രട്ടേറിയേറ്റിനും രൂപം നൽകി. ഭാരവാഹികളായി അഡ്വ. കെ ഹരികൃഷ്ണൻ (സെക്രട്ടറി), സന്ദു എം എസ്, സൈലസ് സണ്ണി(ജോ. സെക്രട്ടറി മാർ), രണദേവ് ചന്ദ്രപ്പൻ( പ്രസിഡന്റ്), അക്ഷയ് ദേവൻ, അശ്വതി അംബുജാക്ഷൻ (വൈ. പ്രസിഡന്റുമാർ) സച്ചിൻ സി ആർ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
