ആലപ്പുഴ: ആലപ്പുഴ ജില്ലാ ഹോക്കി ലീഗ് സമാപിച്ചു. ആലപ്പുഴ ജില്ലാ ഹോക്കി പ്രസിഡന്റും കേരള ഹോക്കി ജനറൽ സെക്രട്ടറിയുമായ സി.റ്റി സോജി അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ടും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ വി.ജി വിഷ്ണു സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് വിജയികളായ കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ജില്ലാ ഹോക്കി ട്രഷറർ ആന്റണി ജോർജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. സെലക്ടറും മുൻ നാഷണൽ താരവും കേരള ടീം കോച്ചു മായ സന്ദീപ്, ജില്ലാ അസോസിയേഷൻ മെമ്പർമാരായ ഹീരാലാൽ, നീതു നീലാംബരൻ, കോച്ച് അഞ്ജലി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ഹോക്കി സെക്രട്ടറി വർഗീസ് പീറ്റർ നന്ദി പറഞ്ഞു.
ആലപ്പുഴ ഹോക്കി ജില്ലാ ലീഗ് മത്സര വിജയികളായി സബ്ജൂനിയർ പെൺകുട്ടികളുടെ ലീഗ് മത്സരത്തിൽ 6 പോയിന്റുമായി ധ്യാൻചന്ദ് ഹോക്കി അക്കാദമി ഒന്നാം സ്ഥാനവും 4 പോയിന്റുമായി ഹോളി ഫാമിലി ഹോക്കി ക്ലബ് കാട്ടൂർ രണ്ടാം സ്ഥാനവും 2 പോയിന്റുമായി കലവൂർ ഹോക്കി ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജൂനിയർ ആൺകുട്ടികളുടെ ലീഗ് മത്സരത്തിൽ 6 പോയിന്റുമായി ധ്യാൻചന്ദ് ഹോക്കി അക്കാദമി ഒന്നാം സ്ഥാനവും 4 പോയിന്റുമായി പത്തിയൂർ ഹോക്കി ക്ലബ് രണ്ടാം സ്ഥാനവും 2 പോയിന്റുമായി ഹോളി ഫാമിലി ഹോക്കി ക്ലബ് കാട്ടൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ ഷൂട്ടൗട്ടിലൂടെ ധ്യാൻചന്ദ് ഹോക്കിയ അക്കാദമി 10 ന് പത്തിയൂർ ഹോക്കി ക്ലബ്ബിനെ പരാജയപ്പെടുത്തി.
ജൂനിയർ പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ ധ്യാൻചന്ദ് ഹോക്കി അക്കാദമി ബി ടീം ധ്യാൻ ചന്ദ് ഹോക്കി അക്കാദമി എ ടീമിനെ 30 ന് പരാജയപ്പെടുത്തി.