തൃശൂര്‍: കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കടവല്ലൂര്‍ കല്ലുംപുറം സ്വദേശി പുത്തന്‍ പീടികയില്‍ വീട്ടില്‍ അബൂബക്കറി(62)നെയാണ് അറസ്റ്റ് ചെയ്തത്.
യുവതി ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു. പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. ഒളിവില്‍പ്പോയ പ്രതിയെ ചെന്നൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
കല്ലുംപുറം സ്വദേശി പുത്തന്‍പീടികയില്‍ വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീന(25)യാണ് കഴിഞ്ഞ ഒക്ടോബര്‍ 25ന് വീട്ടില്‍ തൂങ്ങിമരിച്ചത്. രാവിലെ എട്ടിന് വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ് വയസുകാരനായ മൂത്ത മകനെ രാവിലെ മദ്രസയില്‍ പറഞ്ഞയയ്ക്കുകയും രണ്ട് വയസുകാരനായ മകനെ ഉറക്കി കിടത്തിയതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.