മലയാളത്തിന്റെ പ്രിയ നടനും മുൻ എം പി യുമാണ് സുരേഷ് ഗോപി. തന്റെ 34ാം വിവാഹവാർഷികത്തിൽ ഭാര്യ രാധികയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം സോഷ്യൽ മീഡിയ  സുരേഷ് ഗോപി പങ്കുവച്ചു. ‘‘എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ.’’–സുരേഷ് ഗോപി കുറിച്ചു.
  1990 ഫെബ്രുവരി എട്ടിനായിരുന്നു  സുരേഷ് ഗോപിയുടെയും  രാധികയുടെയും വിവാഹം. അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നതെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താനും രാധികയും നേരിൽ കാണുന്നതെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു.
ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്.
https://www.facebook.com/ActorSureshGopi/posts/930275511800800?ref=embed_post

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed