കൊച്ചി: എറണാകുളം ജനറൽ ആശുപ ത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അർബുദ രോഗത്തിന് ചികിത്സയിലായിരുന്ന മരട് സ്വദേശി ജോസി ജോൺ എന്നയാളാണ് മരിച്ചത്.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
രോഗം വന്നത് മൂലമുണ്ടായ മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം.