അരുൺ ബോസ് സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ലൂക്ക, മിണ്ടിയും പറഞ്ഞഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം കോക്കേഴ്സ് മീഡിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ തിരക്കഥ പ്രമോദ് മോഹനാണ്.
ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ . മെലഡിയിൽ മാന്ത്രികത കാണിക്കുന്ന അതുല്യ സംഗീതജ്ഞൻ വിദ്യാസാഗറാണ് സംഗീത സംവിധാനം. ഹരിഹരൻ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. ചിത്രം ഈ മാസം 16ന് തിയേറ്ററുകളിലെത്തും
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കൂടാതെ വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.