വർഷങ്ങൾക്ക് മുൻപ് മലയാള സിനിമാ ലോകത്തെ ഒരു നടി കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചു എന്ന വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ദിവ്യ ഉണ്ണിയാണ് ആ നായിക എന്ന രീതിയിൽ അന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകളുടെ പേരിൽ നടിക്ക് നേരെ പിന്നീട് നിരവധി സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിലെ യഥാർത്ഥ വസ്തുത വെളിപ്പെടുത്തുകയാണ് ദിവ്യ ഉണ്ണി. 
ദിവ്യ ഉണ്ണിയുടെ വാക്കുകൾ 
“സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അത് വെറും ഒരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും. നമ്മള്‍ നമ്മളുടെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാന്‍ അതിനു മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. 
മണിച്ചേട്ടന്‍ പോയില്ലേ. അദ്ദേഹവുമായുള്ള ബന്ധം എന്നു പറയുന്നത് എത്രയോ നാളത്തെ ബന്ധം ആയിരുന്നു. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തതാണ്. അതിനെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല. ഞാന്‍ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്.
 സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. ഇതിനുള്ള മറുപടി അവര്‍ അര്‍ഹിക്കുന്നില്ലെന്ന് തോന്നുന്നു. മറുപടിയും നമ്മുടെ സമയവും അവര്‍ അര്‍ഹിക്കുന്നില്ല. മാത്രമല്ല ഇത്തരം നെഗറ്റീവ് കമന്റുകള്‍ ഞാന്‍ ഒരിക്കലും നോക്കാറില്ല”  ഉണ്ണി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *