ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന്‍ വിജയ്ക്ക് അഭിനന്ദനം അറിയിച്ച് സൂപ്പര്‍താരം രജനീകാന്ത്. ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോഴായിരുന്നു രജനിയുടെ പ്രതികരണം.
രണ്ടുതവണ അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞ തൊഴുകൈകളുമായിനിന്ന രജനീകാന്ത് മറ്റു ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ വിമാനത്താവളത്തിനുള്ളിലേക്കുപോയി.
നടന്‍ കമല്‍ഹാസന്‍ , മന്ത്രി ഉദയനിധി സ്റ്റാലിന്‍, ബി.ജെ.പി. അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി, എ.എം.എം.കെ. ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരന്‍ തുടങ്ങിയവര്‍ നേരെത്തെ വിജയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. 
വെള്ളിയാഴ്ചയാണ് തമിഴക വെട്രി കഴകം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതായി വിജയ് പ്രഖ്യാപിച്ചത്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയാണ്.
വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ഫാന്‍സ് അസോസിയേഷനെ തമിഴക വെട്രി കഴകം എന്ന പേരിൽ പാർട്ടിയാക്കി മാറ്റിയിരിക്കുകയാണ് വിജയ്. രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്.
വളരെക്കാലമായി ഞാൻ അതിനായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എൻ്റെ അഗാധമായ ആഗ്രഹം. അതിൽ പൂർണ്ണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *