കോഴിക്കോട്‌: ഗോവ ഗവര്‍ണർ പിഎസ് ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ്റെ മകന്‍ ജൂലിയാസ് നികിതാസിനെതിരെ കേസ് എടുക്കില്ല.
സംഭവത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് കസബ പൊലീസ് വ്യക്തമാക്കി. ജൂലിയാസ് നികിതാസ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചുകയറ്റിയത് അബദ്ധത്തിലാണെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. യുവാവിന് അബദ്ധം ബോധ്യപ്പെട്ടതിനാലാണ് പിഴ മാത്രം ചുമത്തി വിട്ടയച്ചതെന്നും പൊലീസ് പറഞ്ഞു. 
അതേസമയം സംഭവത്തിൽ  ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനിടെ സംഭവത്തിൻ്റെ നിജസ്ഥിതി തേടി ഗോവ രാജ്ഭവന്‍ ഇന്ന് ചീഫ് സെക്രട്ടറിക്ക് കത്തയക്കുമെന്നാണ് വിവരം. പെട്ടെന്നുള്ള വെപ്രാളത്തിലാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് യുവാവ് കാര്‍ ഓടിച്ചു കയറ്റിയതെന്നാണ് പൊലീസ് പറയുന്നത്.
വലിയ വാഹനവ്യൂഹമാണ് കടന്നുവന്നത്. 20ലധികം വാഹനങ്ങളാണ് ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്നത്. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് വന്നപ്പോള്‍ വെപ്രാളത്തില്‍ വാഹനവ്യൂഹത്തിലേക്ക് ജൂലിയാസ് നികിതാസ് സ്വകാര്യ കാര്‍ ഓടിച്ചു കയറ്റുന്ന സ്ഥിതി ഉണ്ടാവുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *