പുന്നത്തുറ: കെസിവൈഎല്‍ പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും, അതിരൂപത ഭാരവാഹികൾക്ക് സ്വീകരണവും ഞായറാഴ്ച ആദ്യത്തെ കുർബാനയ്ക്ക് ശേഷം നടത്തി. യൂണിറ്റ് പ്രസിഡൻറ് അലക്സ് ബെന്നി കുഴിക്കാട്ടിലിന്‍റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ യൂണിറ്റ് സെക്രട്ടറി ആൽബിൻ നന്ദികുന്നേൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
തുടർന്ന് യൂണിറ്റ് ചാപ്ലിൻ ഫാ. ജെയിംസ് ചെരുവിൽ അനുഗ്രഹപ്രഭാഷണം നടത്തുകയും അതിരൂപത ഭാരവാഹികൾക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിക്കുകയും ചെയ്തു. കെസിവൈഎൽ പുന്നത്തുറ യൂണിറ്റിൻ്റെ 2024-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കെസിവൈഎൽ അതിരൂപത പ്രസിഡന്റെ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കെസിസി കിടങ്ങൂർ ഫൊറോനാ പ്രസിഡന്റ് ഷൈബി കണ്ണാമ്പടം, കെസിസി പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റിൽ, കെസിവൈഎൽ അതിരൂപത വൈസ് പ്രസിഡന്റ് നിതിൻ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.
കെസിവൈഎൽ പുന്നത്തുറ യൂണിറ്റ് ഡയറക്ടർ ബിബീഷ് ഒലിക്കാമുറിയിൽ, കെസിവൈഎൽ പുന്നത്തുറ യൂണിറ്റ് അഡ്വൈസർ സിസ്റ്റര്‍ അരുൺ എസ്‌വിഎം എന്നിവർ സന്നിഹിതരായിരുന്നു.