ജിദ്ദ-സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ പ്രവാസി ക്ഷേമത്തിനു പുതിയ പദ്ധതികള്‍ ഒന്നുമില്ലാത്തതും പ്രവാസി ക്ഷേമ പദ്ധതികള്‍ക്കുള്ള വിഹിതം കാലാനുസൃതമായി വര്‍ധിപ്പിക്കാതെ കഴിഞ്ഞ ബജറ്റ് വിഹിതത്തെക്കാള്‍ കുറവ് വരുത്തുകയും ചെയ്തത് തികഞ്ഞ അനീതിയാണെന്ന് ഒഐസിസി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.   
നയവൈകല്യവും ധൂര്‍ത്തും കെടുകാര്യസ്ഥതയും  മൂലം തകര്‍ന്നു തരിപ്പണമായ സംസ്ഥാനത്ത് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ പിന്‍ബലമാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായിട്ടുള്ളത്. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളോടുള്ള സംസ്ഥാന ഗവണ്മെന്റിന്റെ സമീപനത്തിനുദാഹരണമാണ് സംസ്ഥാന ബജറ്റിലെ അവഗണന. പ്രവാസികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനീതിയില്‍ രാഷ്ട്രീയത്തിന്നതീതമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന് ഒഐസിസി റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ പറഞ്ഞു.  
പൊതുവില്‍ യാഥാര്‍ഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ബജറ്റവതരണത്തിന്റെ നിലവാരത്തകര്‍ച്ച കൂടിയായി ധനകാര്യമന്ത്രിയുടെ ബജറ്റ് പ്രസംഗം. യു.ഡി.എഫ്.  ഗവണ്മെന്റിന്റെ കാലത്തുണ്ടായ വലിയ പദ്ധതികളെ കുറിച്ച് അഭിമാനം കൊള്ളുന്ന ധനമന്ത്രി പരിഹാസ്യനാവുകയാണ്. സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വെച്ചുള്ള പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാത്ത സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടികള്‍ കൈക്കൊള്ളാതെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ കൊണ്ട് ഒളിച്ചോടാനുള്ള ശ്രമമാണെന്നും ഒഐസിസി റീജ്യണല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം
VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി
ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം
2024 February 5Saudioicckerala budgettitle_en: OICC protest

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed