കോയമ്പത്തൂര്‍: മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാൻ വേണ്ടി രാസവളങ്ങൾ ഉപയോഗിക്കുന്നത് സർവ സാധരണമാണ്. എന്നാൽ ഇവ ഒരു പരിധിക്കപ്പുറമായാൽ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നു. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ നാലാം വർഷ വിദ്യാർത്ഥികൾ. 

സസ്യ മൂലകങ്ങളാൽ സമ്പന്നമായ അസോള എന്ന ജൈവവളമാണ് വിദ്യാർത്ഥികൾ കർഷകർക്ക് പരിചയപ്പെടുത്തിയത്. ജൈവവളമായും വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റയായും ജൈവ ഇന്ധനമായും ഉപയോഗിക്കാവുന്ന കുഞ്ഞൻ ഇലസസ്യമാണ് അസോള.
ശുദ്ധജലത്തിൽ വളരുന്ന പന്നൽ ചെടിയായ അസോളയ്ക്ക് അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. കുറഞ്ഞ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ പരിമിതമായ സ്ഥലത്ത് വളർത്തിയെടുക്കാൻ സാധിക്കുന്ന ജൈവ വളമാണെന്ന് കർഷകരെ ബോധ്യപ്പെടുത്തി.

ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ വടസിത്തൂർ  പഞ്ചായത്തിലെ ഗൗരിശങ്കർ എന്ന കർഷകൻ്റെ കൃഷിയിടത്തിൽ 32 അടി നീളവും 16 അടി വീതിയുമുള്ള അസോള ബെഡാണ് നിർമിച്ചു നൽകിയത്.
കോളേജ് ഡീൻ ഡോ.സുധീഷ് മണലിൽ,റാവെ കോർഡിനേറ്റർ ഡോ ശിവരാജ് പി, ക്ലാസ്സ്‌ കമ്മിറ്റി ചെയർപേഴ്സൺ ഡോ. സത്യപ്രിയ ഇ,ഗ്രൂപ്പ് ഫെസിലിറ്റേറ്റർസ്, മുഖ്യാതിഥികളായ ഡോ. പാർത്ഥസാരഥി എസ്, ഡോ. മുരുഗശ്രീദേവി കെ എന്നിവർ നേതൃത്വം നൽകി.
വിദ്യാർത്ഥികളായ കീർത്തന,നവ്യ,സായ് ശ്രേയ, ഐശ്വര്യ, ആദിത്യൻ, കാവ്യ, ആർദ്ര, സായ് ശോഭന, സോനിഷ്, നിദിൻ, ദേവിക, സിവാനി, പൃഥ്വിരാജ്, ഗോപിക എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed