പാരീസ്: വംശീയ അധിക്ഷേപ കേസിൽ പിഎസ്ജി പരിശീലകൻ ക്രിസ്റ്റാഫ് ഗാൽട്ടിയർ അറസ്റ്റിൽ. കളിക്കാരെ കുറിച്ച് വംശീയ, ഇസ്ലാമോഫോബിയ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. കേസിൽ ഗാൽട്ടിയറിന്റെ മകൻ ജോണും അറസ്റ്റിലായിട്ടുണ്ട്.
2021-22 സീസണിൽ നൈസിന്റെ പരിശീലകനായിരുന്നപ്പോൾ ഗാൽട്ടിയർ കളിക്കാരെക്കുറിച്ച് വംശീയ പരാമർശങ്ങൾ നടത്തിയതായാണ് ആരോപണം. ഗാൽട്ടിയറിനെ പിഎസ്ജി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
പിഎസ്ജിയുടെ പരിശീലകനായി ചുമതലയേറ്റ ഗാൽട്ടിയറിന് വമ്പൻ താരങ്ങൾ സ്വന്തമായിട്ടും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽപോലും കടക്കാനായില്ല. ഈ സീസണിൽ പിഎസ്ജി 10 തോൽവികളാണ് ഏറ്റുവാങ്ങിയത്. ഇതോടെ ഗാൽട്ടിയറിനെ പുറത്താക്കാൻ പാരീസ് ക്ലബ് ഒരുങ്ങുകയാണ്.
