ആലപ്പുഴ: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കേബിൾ ടിവി ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്ന കെഎസ്ഇബിയുടെ നയം തിരുത്തുക, ചെറുകുട കേബിൾ ബ്രോഡ്ബാൻഡ് സംരംഭകരെ ദ്രോഹിക്കുന്ന നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാവേലിക്കര ഡിവിഷണൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയം നടന്നു.
സിഒഎ ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ മാർച്ച് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ സെക്രട്ടറി എസ് ഷിബു സ്വാഗതം ആശംസിച്ചു. സിഒഎ സംസ്ഥാന പ്രസിഡണ്ട് നിസാർ കോയ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ സെക്രട്ടറി രാജീവൻ മാർച്ചിന് അഭിവാദ്യം ചെയ്തു സംസാരിച്ചു സിഒഎ സംസ്ഥാന നേതാക്കളായ ലതീഷ് കുമാർ, ബിനു ഭരതൻ പി എസ് സി ബി ജോജി ജോസഫ്, മോഹനൻ പിള്ള, ഉണ്ണികൃഷ്ണൻ, പ്രദീപ്കുമാർ, സുനിൽകുമാർ, ശിവൻകുട്ടി, ജെയിംസ് മാത്യു എന്നിവർ സംസാരിച്ചു. മാന്നാർ മേഖലാ സെക്രട്ടറി ആൻഡ്ഷാദ് നന്ദി രേഖപ്പെടുത്തി