തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിയിൽ വൻ പ്രതീക്ഷയാണുള്ളത്. അസാധാരണ വേഗത്തിൽ നടപടികൾ പുരോഗമിക്കുന്നു. വിഴിഞ്ഞം – നാവായിക്കുളം റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കും.
ഡിജിറ്റൽ സര്‍വകലാശാലക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളം മാറുകയാണ്. ഡിജിറ്റൽ സർവകലാശാലയക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കും.
25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകും. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ട് രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കും.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മെച്ചപ്പെടുത്തും. സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പിക്കും.സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരും. ഇന്ത്യയിലെ തന്നെ മെച്ചപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാകും കേരളം. കോവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റമാണ്. മെഡിക്കൽ ഹബ്ബായി കേരളത്തെ മാറ്റും. മൂന്നുവർഷത്തിനകം മൂന്നുലക്ഷം കോടിയുടെ വികസനം സാധ്യമാക്കും.
മുതിർന്ന പൗരന്മാർക്കായി കൂടുതൽ കെയർ സെന്റർ തുടങ്ങുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് പുറത്തുനിന്നുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഇവിടെ പരിചരണം നല്‍കും. കെയര്‍ ഹബ്ബായി കേരളത്തെ മാറ്റിയാല്‍ അത് സമ്പത്ത് വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകും,
പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും.