പാലക്കാട്: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ക്രൈം ഇൻറലിജൻസ് വിഭാഗം പാലക്കാട്, എക്സൈസ് സർക്കിൾ തിരൂരങ്ങാടിയും ആർപിഎഫ് തിരൂരും ചേർന്ന് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 3.18 കിലോഗ്രാം കഞ്ചാവ് പിടികൂടി.
കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ വന്നു പോയതിനുശേഷം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നമ്പർ ഒന്നിന്റെ വടക്കുഭാഗത്ത് വച്ച് കണ്ണൂർ ഇരിട്ടി സ്വദേശി സാം 3.18 കിലോഗ്രാം കഞ്ചാവുമായി പിടിയിലാകുന്നത്.
പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം ഒരു ലക്ഷത്തി അമ്പത്തിയൊമ്പതിനായിരം രൂപ വില വരും. തിരൂരങ്ങാടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം എസ് മാരായ എപി അജിത്ത് അശോക്, ബാലസുബ്രഹ്മണ്യൻ, എ എസ് ഐ കെ എം ഷിജു, ആർപിഎഫ് തിരൂർ എഎസ് ഐ ബി എസ് പ്രമോദ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ അഭിലാഷ് കെ, പ്രജോഷ് കുമാർ ടി, പ്രഗേഷ് പി , എക്സൈസ് പ്രിവന്റിവ് ഓഫീസർ ദിലീപ്കുമാർ എന്നിവരും ഉണ്ടായിരുന്നു.