തൃശൂർ: ഒരു വർഗീയ ശക്തിക്കും തൃശൂർ വിട്ടുകൊടുക്കില്ലെന്നും ഇത് തൃശൂരിന്റെ ഗ്യാരന്റിയാണെന്നും ടി.എൻ.പ്രതാപൻ എംപി. തേക്കിൻകാട് മൈതാനിയിൽ നടത്തിയ കോൺഗ്രസിന്റെ മഹാജനസഭയിലാണ് എംപി തന്റെ നിലപാടി പ്രഖ്യാപിച്ചത്.
തൃശൂരിനെ ഒരു ഇടതുപക്ഷ രാഷ്ട്രീയ ഫാസിസ്റ്റുകൾക്കും എടുക്കാനാകില്ല. പ്രധാനമന്ത്രി ഉൾപ്പെടെ വീണ്ടും വരും. സവർക്കർ രണ്ടാം വരവ് വന്നാലും തൃശൂർ വിട്ടുകൊടുക്കില്ലെന്നും പ്രതാപൻ പറഞ്ഞു.
തൃശൂരിൽ നിന്ന് തുടങ്ങുകയാണ് കോൺഗ്രസിന്റെ ജൈത്ര യാത്രയെന്നും കഴിഞ്ഞ തവണ ആലപ്പുഴ നഷ്ടമായി. ഇത്തവണ ആലപ്പുഴയും തിരിച്ചുപിടിച്ച് 20 ൽ 20 സീറ്റും കോൺഗ്രസ് നേടുമെന്നും അദ്ദേഹം പറഞ്ഞു.