വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വൻ കുതിപ്പിലാണ്. കഴിഞ്ഞ ജനുവരിയിൽ കമ്പനി തങ്ങളുടെ നാലാമത്തെ ഇലക്ട്രിക് കാറായി ടാറ്റ പഞ്ച് ഇവി അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2024 ൽ, കമ്പനി സിഎൻജി മുതൽ പെട്രോൾ-ഡീസൽ, ഇലക്ട്രിക് വാഹനങ്ങൾ വരെയുള്ള പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നു. ഇതിനുപുറമെ, കമ്പനി അതിന്‍റെ മറ്റൊരു പുതിയ ആശയമായ ടാറ്റ കർവ്വും അവതരിപ്പിച്ചു.
ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ കമ്പനി ഇത്തവണ പ്രദർശിപ്പിച്ച മോഡൽ ഡീസൽ മോഡലാണ്. നേരത്തെ, 2023 ഓട്ടോ എക്‌സ്‌പോയിൽ പെട്രോൾ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. സിഎൻജി പതിപ്പിലും കമ്പനി ഇത് വിപണിയിൽ അവതരിപ്പിക്കും. ടാറ്റ മോട്ടോഴ്‌സ് അതിന്‍റെ സിഎൻജി പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താൻ അതിവേഗം പ്രവർത്തിക്കുന്നു. കമ്പനിയായ ടാറ്റ നെക്‌സോൺ സിഎൻജിയും ഈ എക്‌സ്‌പോയിൽ അനാവരണം ചെയ്‍തിട്ടുണ്ട്. 
കഴിഞ്ഞ വർഷം ഓട്ടോ എക്‌സ്‌പോയിൽ കമ്പനി കർവ്വ് കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനുപുറമെ, ടാറ്റ മോട്ടോഴ്‌സ് അതിന്‍റെ ഇന്‍റേണൽ കംബസ്‌ഷൻ എഞ്ചിൻ (ഐസിഇ) പതിപ്പിൽ 1.5 ലിറ്റർ ശേഷിയുള്ള 4 സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുമെന്ന് സ്ഥിരീകരിച്ചു. അത്തരമൊരു സാഹചര്യത്തിൽ, ഈ എസ്‌യുവി ഡീസൽ എഞ്ചിനിനൊപ്പം മികച്ച മൈലേജ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിലും കമ്പനി ഈ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് 125 ബിഎച്ച്പി കരുത്തും 225 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിൻ ആറ് സ്‍പീഡ് മാനുവൽ ട്രാൻസ്മിഷൻ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും, ടാറ്റ കർവ്വിൽ ഉപയോഗിച്ചതിന് ശേഷം, ഈ എഞ്ചിൻ അതിന്‍റെ ബോഡി ഘടന അനുസരിച്ച് ചെറുതായി ട്യൂൺ ചെയ്‍തിട്ടുണ്ട്. അത് മാനുവൽ, ഓട്ടോമാറ്റിക്, ഡിസിടി ട്രാൻസ്‍മിഷൻ എന്നിവയിൽ വരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *