മലയാളികളുടെ പ്രിയ ഗായികയാണ് സുജാത മോഹന്‍. അന്യഭാഷാ സിനിമകളിലും സുജാതയുടെ ഗാനങ്ങള്‍ വമ്പന്‍ ഹിറ്റുകളാണ്. സുജാതയുടെ സംഗീത കരിയറിന് ഭര്‍ത്താവ് ഡോ. വി. കൃഷ്ണ മോഹന്‍ വലിയ പിന്തുണ നല്‍കിയിരുന്നു. മകള്‍ ശ്വേതയും പിന്നണി ഗാനരംഗത്ത് സജീവമാണ്. ഒരു അഭിമുഖത്തില്‍ ഭര്‍ത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സുജാത തുറന്നു പറഞ്ഞിരുന്നു. 
”ഞാന്‍ ഒറ്റ മകളാണ്. അച്ഛന്‍ ചെറിയ പ്രായത്തില്‍ മരിച്ചു. അക്കാലത്ത് പെണ്‍കുട്ടികള്‍ പാട്ട് പാടുന്നതിന് സമൂഹത്തില്‍ സ്വീകാര്യതയില്ല. നല്ല കല്യാണാലോചന വന്നാല്‍ നടത്താം. അതിന് ശേഷം ഭര്‍ത്താവ് സമ്മതിച്ചാല്‍ പാടിക്കോട്ടെയെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. ചെമ്പൈ  സ്വാമിയുടെ സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ദാസേട്ടന്റെ ഗുരുവാണ് ചെമ്പൈ സ്വാമി.
അന്ന് താന്‍ ദാസേട്ടനോടൊപ്പം കച്ചേരിക്ക് പോകാറുണ്ട്. ചെമ്പൈ  സ്വാമി ഞാനും കൃഷ്ണ മോഹനും തമ്മിലുള്ള വിവാഹത്തെക്കുറിച്ച് ദാസേട്ടനോട് സംസാരിച്ചു. കുടുംബങ്ങള്‍ക്ക് പരസ്പരം അറിയുന്നതിനാല്‍ എതിര്‍പ്പില്ലായിരുന്നു. അമ്മ വിധവയാണ്. കുട്ടിയെ പാടാന്‍ വിടരുതെന്നൊക്കേ കേട്ട് ഒന്നും വേണ്ട വിവാഹ ശേഷം വീട്ടമ്മയായി കഴിയാമെന്നാണ് കരുതിയത്. പക്ഷെ ഇദ്ദേഹത്തിന് സംഗീതം മാത്രമല്ലാ കലയോട് വളരെ ഇഷ്ടമാണ്. പാട്ട് നിര്‍ത്താന്‍ പാടില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. 
ചെന്നൈയില്‍ വന്ന് കുടുംബ ജീവിതം തുടങ്ങിയ ശേഷം രണ്ട് തവണ എനിക്ക് അബോര്‍ഷനായി. മനസില്‍ ചെറിയൊരു വിഷമം തോന്നി. കുട്ടികള്‍ എനിക്ക് വീക്ക്‌നെസാണ്. പാട്ടെല്ലാം പിന്നെ മതിയെന്ന് പറഞ്ഞ് മൂന്നാമത് ഗര്‍ഭിണിയായപ്പോള്‍ ഞാന്‍ 9 മാസവും ബെഡ് റെസ്റ്റിലായിരുന്നു. ആ കുഞ്ഞാണ് ശ്വേത. പ്രസവത്തിന് 21 ദിവസം ബാക്കി നില്‍ക്കെ ഇനി നിങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാമെന്ന് ഡോക്ടര്‍ പറഞ്ഞു. ദാസേട്ടന്‍, സുശീലാമ്മ, വാണിയമ്മ തുടങ്ങി എല്ലാവരുമുള്ള കച്ചേരി കേള്‍ക്കാന്‍ പോയി. അടുത്ത ദിവസം കുഞ്ഞ് ജനിച്ചു.
ഭര്‍ത്താവ് മികച്ച പീഡിയാട്രിഷനാണ്. അച്ഛനും അമ്മയും ചെയ്ത പുണ്യമാണോ എന്നറിയില്ല. അദ്ദേഹത്തിന് ഡോക്ടര്‍ എന്ന നിലയില്‍ ഒരു സിക്‌സ്ത് സെന്‍സുണ്ട്. രോഗം സ്ഥിരീകരിക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക മിടുക്കുണ്ട്. ഒരുപാട് പേര്‍ ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്…”

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed