കുറ്റിപ്പുറം, മലപ്പുറം- പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. പട്ടിണി കാരണമാണ് പൂച്ചയെ പച്ചയ്ക്ക് തിന്നതെന്ന് യുവാവ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു. നാലുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് സഹിക്കാന്‍ വയ്യാതെ വന്നതോടെ പൂച്ചയെ പച്ചയ്ക്ക് തിന്നുകയായിരുന്നുവെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പോലീസെത്തി ഭക്ഷണം വാങ്ങി നല്‍കി. പിന്നാലെ യുവാവ് അപ്രത്യക്ഷനായി.
2024 February 4KeralamalappuramMigrantCatbus standഓണ്‍ലൈന്‍ ഡെസ്‌ക് title_en: Hungry Migrant youth ate cat in Kuttipuram bus stand