മാലെ: തുടർച്ചയായി ഉണ്ടാകുന്ന നയതന്ത്ര തർക്കത്തിനിടയിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ കൂടിയാലോചന കൂടാതെ തങ്ങളുടെ സാമ്പത്തിക മേഖലയിൽ ഇടപെടുന്നു എന്ന ആരോപണവുമായി മാലിദ്വീപ് രംഗത്ത്.  
മൂന്ന് മാലിദ്വീപ് മത്സ്യബന്ധന കപ്പലുകളിൽ കോസ്റ്റ് ഗാർഡുകൾ കയറിയ സംഭവത്തിന്റെ “സമഗ്ര വിശദാംശങ്ങൾ” നൽകാൻ മാലദ്വീപ് സർക്കാർ ഔദ്യോഗികമായി ഇന്ത്യയോട് ആവശ്യപ്പെട്ടു.  
മാലിദ്വീപ് പ്രതിരോധ മന്ത്രാലയം, വെള്ളിയാഴ്ച രാത്രി ഇറക്കിയ പ്രസ്താവനയിൽ, ജനുവരി 31 ന് ഒരു വിദേശ സൈന്യത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ മാലദ്വീപ് മത്സ്യബന്ധന കപ്പലിൽ കയറിയതായി തങ്ങളുടെ സൈന്യത്തെ അറിയിച്ചിരുന്നുവെന്നും സ്ഥലത്ത് എത്തിയപ്പോൾ അവർ ഇന്ത്യൻ തീരസംരക്ഷണ സേനയിൽ നിന്നുള്ളവരാണെന്ന് കണ്ടെത്തിയതായും വ്യക്തമാക്കുന്നു.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ രണ്ട് ബോട്ടുകളിൽ കൂടി കയറിയതായി മാലിദ്വീപ് സൈന്യം പിന്നീട്സ്ഥിരീകരിച്ചു. എന്നാൽ അവർ ബോട്ടുകളിൽ എന്ത് കാര്യത്തിനാണ് എത്തിയതെന്ന്  പ്രസ്താവനയിൽ സൂചിപ്പിച്ചിട്ടില്ല.
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് 246, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പ് 253 എന്നിവിടങ്ങളിൽ നിന്നുള്ള ബോർഡിംഗ് ടീമുകൾക്കാണ് മത്സ്യബന്ധന ബോട്ടുകളെ ചോദ്യം ചെയ്യാനുള്ള ചുമതലയെന്നും പ്രസ്താവനയിൽ പറയുന്നു.
“ഫെബ്രുവരി 1, 2024 ന്, മാലിദ്വീപുകാർ മാലിദ്വീപ് എക്സ്ക്ലൂസീവ് സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനം നടത്തുമ്പോൾ, ബന്ധപ്പെട്ട അധികാരികളുമായി യാതൊരു ഏകോപനവുമില്ലാതെ നടത്തിയ ഓപ്പറേഷന്റെ വിശദാംശങ്ങൾ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. 

By admin

Leave a Reply

Your email address will not be published. Required fields are marked *