ദുബായ്: തിരഞ്ഞെടുത്ത ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മുൻകൂട്ടി അംഗീകാരമുള്ള ഓൺ അറൈവൽ വിസ സൗകര്യം ഏർപ്പെടുത്തി എമിറേറ്റ്സ് വിമാനക്കമ്പനി. വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ചാണ് എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് 14 ദിവസത്തെ സിംഗിൾ എൻട്രി വിസ അനുവദിക്കുന്നത്.
യുഎസ്, യുഎസ് ഗ്രീൻ കാർഡ്, ഇയു റെസിഡൻസി, യുകെ റെസിഡൻസി എന്നീ വിസകളിൽ ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മാത്രമായാണ് ഈ സേവനം ലഭ്യമാവുക.
ദുബായ് വിസ പ്രോസസ്സിംഗ് സെൻ്റർ (ഡിവിപിസി) പൂർത്തീകരിച്ച് 14 ദിവസത്തെ സിംഗിൾ എൻട്രി വിസയായി ഇഷ്യൂ ചെയ്ത പുതിയ സംരംഭം, എമിറേറ്റ്‌സ് ഉപഭോക്താക്കൾക്ക് ദുബായിൽ എത്തുമ്പോൾ ക്യൂ ഒഴിവാക്കാനും, സന്ദർശിനത്തിന് പുറപ്പെടുന്നതിന് മുമ്പായി കസ്റ്റംസ് പരിശോധന പൂർത്തിയാക്കി നടപടിക്രമങ്ങൾ ലളിതമാക്കാനും സഹായിക്കും.
വിസ അനുവദിക്കുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സിൻ്റെ സമ്പൂർണ്ണ വിവേചനാധികാരം തുടരുമെന്ന്, വിമാനക്കമ്പനി അറിയിച്ചു.
ഇന്ത്യയിലെ ഒൻപത് ലക്ഷ്യങ്ങളിലേക്കായി എമിറേറ്റ്സിന്റെ 167 ഫ്ലൈറ്റകളാണ് പ്രതിവാരം സേവനം നടത്തുന്നത്. അഹമ്മദാബാദ് , ബെംഗളൂരു, ചെന്നൈ , ഡൽഹി , ഹൈദരാബാദ് , കൊച്ചി, കൊൽക്കത്ത, മുംബൈ , തിരുവനന്തപുരം എന്നിവയാണ് സർവ്വീസ് നടത്തുന്ന പ്രധാന നഗരങ്ങൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *