വാഷിംഗ്ടൺ: മെറ്റയുടെ ഓഹരികൾ നേടിയ കുതിപ്പിൽ സി ഇ ഒ: മാർക്ക് സക്കർബർഗ് ലോകത്തെ അഞ്ചാമത്തെ ശതകോടീശ്വരനായി. 
മാർക്കറ്റ്വാച്ച് നൽകുന്ന കണക്കനുസരിച്ചു ഈ വർഷത്തെ ഒരൊറ്റ മാസം കൊണ്ട് അദ്ദേഹത്തിന്റെ മൊത്തം ആസ്തികൾ മറ്റാരേക്കാളും കൂടുതൽ ഉയർന്നു: $14.3 ബില്യൺ. ബ്ലൂംബെർഗിന്റെ ബില്യനയർ ഇൻഡക്സിൽ സക്കർബർഗ് മൈക്രോസോഫ്ട് മുൻ സി ഇ ഒ: സ്റ്റീവ് ബാൽമർ, മൈക്രോസോഫ്ട് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവരെ മറികടന്നു അഞ്ചാം സ്‌ഥാനത്തു എത്തി.  
മെറ്റയിൽ 13% ഓഹരിയുള്ള സക്കർബർഗ് വരും ദിനങ്ങളിൽ തന്റെ ആസ്തി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 
മെറ്റാ ഓഹരികൾ വ്യാഴാഴ്ച 15% ഉയർന്നു. കമ്പനി റവന്യു കുതിച്ചതോടെ ആദ്യമായി ഡിവിഡന്റ് പ്രഖ്യാപിക്കാൻ അദ്ദേഹം തീരുമാനിച്ചതിനെ തുടർന്നാണ് മുന്നേറ്റം ഉണ്ടായത്. കമ്പനിയുടെ മാർക്കറ്റ് ക്യാപ് $140 ബില്യണിൽ നിന്നു $1.17 ട്രില്ല്യണായി ഉയർന്നു. 

By admin

Leave a Reply

Your email address will not be published. Required fields are marked *