ദുബായ്- ദുബായ് ബിഗ് ടിക്കറ്റിൽ പ്രവാസിക്ക് 15 മില്യൺ ദിർഹം സമ്മാനം. ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പിലൂടെയാണ് യു.എ.ഇ പ്രവാസി രാജീവ് അരീക്കാട്ടിന് ഇത്രയും തുക സമ്മാനമായി ലഭിച്ചത്. നറുക്കെടുപ്പിന്റെ 260-ാമത് പരമ്പരയിലാണ് അൽ ഐനിലുണ്ടായിരുന്ന ാജീവിന് സമ്മാനം ലഭിച്ചത്.
ബിഗ് ടിക്കറ്റിന്റെ പ്രതിനിധികൾ തന്നെ വിളിച്ചപ്പോൾ ഞെട്ടിപ്പോയെന്നും ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും രാജീവ് പറഞ്ഞു. സമ്മാനം നേടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇത് ശരിക്കും ഒരു സ്വപ്‌നമാണെന്നും രാജീവ് പറഞ്ഞു. ഭാര്യക്കും അഞ്ചും എട്ടും വയസ്സുള്ള രണ്ടു കുട്ടികളുമൊത്ത് രാജീവ് നാട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്‌സ്മാനായാണ് ജോലി ചെയ്യുന്നത്. രാജീവും ഇരുപത് പേരുമാണ് ടിക്കറ്റ് വാങ്ങിയത്. ഭാവി പദ്ധതി ആലോചിച്ചിട്ടില്ലെന്നും ഇപ്പോൾ ഞാനൊരു പട്ടം പോലെ പറക്കുകയാണെന്നും രാജീവ് പറഞ്ഞു.
2024 February 4GulfBig ticketRajeev Areekattitle_en: It’s a dream’: UAE expat wins Dh15 million grand prize with Big Ticket raffle draw