കൊല്ലം: ആര്യങ്കാവ് ചന്ദന സംരക്ഷണ മേഖലയില്‍ നിന്ന് ചന്ദന തടികൾ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. തെങ്കാശി സ്വദേശി നവാസ് ഖാന് ആണ് പിടിയിലായത്.
ചന്ദന തടികള്‍ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. 11 ചന്ദന മോഷണ കേസുകളാണ് നിലവില്‍ ഇയാള്‍ക്ക് എതിരേ ഉള്ളത്.
ചന്ദനം മുറിക്കുന്നത് തടഞ്ഞ വാച്ചര്‍മാരെ ഭീഷണിപ്പെടുത്തിയ കേസിലും അച്ചന്‍കോവില്‍ ഡിവിഷനില്‍ നിന്ന് ആനക്കൊമ്പ് മോഷ്ടിച്ച കേസിലും ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ട്. തമിഴ്നാട്ടില്‍ ഒരു കൊലപാതക കേസ് അടക്കം 17 കേസുകളാണ് മൊത്തത്തില്‍ ഇയാള്‍ക്ക് എതിരേ ഉള്ളത്.