തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റിന് കൈക്കൂലി വാങ്ങിയ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർക്ക് (ആർ.ഐ) സസ്‌പെൻഷൻ.
ഉള്ളൂർ സോണൽ ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ മായ വി.എസ്സിനെയാണ് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് സസ്‌പെൻഡ് ചെയ്തത്.
പെർമിറ്റ് നൽകാൻ ആർ.ഐ. കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ കോളിൻ്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.
നഗരത്തിലെ കെട്ടിട നിർമ്മാണ കരാറുകാരനോടാണ് ഉദ്യോഗസ്ഥ പണം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കൈക്കൂലിയും വാങ്ങി. ലാപ്ടോപാണ് ഇവർ കൈക്കൂലിയായി ചോദിച്ചുവാങ്ങിയത്.