​​ഗാന്ധിന​ഗർ: കനത്ത മഴയെ തുടർന്ന് ​ഗുജറാത്തിലെ പഞ്ച്മഹലിൽ കുടിലിന് മുകളിൽ മതിൽ ഇടിഞ്ഞു വീണു നാല് കുട്ടികൾ മരിച്ചു. ഹലോലിൽ ജിഐഡിസി മേഖലയിലെ ഫാക്ടറിയുടെ സമീപത്തെ മതിലാണ് ഇടിഞ്ഞു വീണത്.

അപകടത്തിൽ നാല് പേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മധ്യപ്രദേശിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിരിറാം ദാമോർ (5), അഭിഷേക് ഭൂരിയ (4), ഗുൻഗുൻ ഭൂരിയ (2), മുസ്‌കൻ ഭൂരിയ (5) എന്നിവരാണ് മരിച്ചത്.
​ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ ജോലി ചെയ്‌തിരുന്ന കുടുംബം ഫക്ടറിയുടെ സമീപം കുടിൽ കെട്ടി താമസിക്കുകയായിരുന്നു. ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വീണ് കുട്ടികൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. ​​ഗുജറാത്തിൽ അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അടുത്ത രണ്ട് ദിവസവും ​ഗുജറാത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *