പാലാ: പാലാ ഡിപ്പോയിൽ നിന്നും രണ്ടു പുതിയ അന്തർ സംസ്ഥാനസർവ്വീസുകൾ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു. പാലാ ഡിപ്പോ അധികൃതരുടേയും യാത്രക്കാരുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി. തെങ്കാശി, കോയമ്പത്തൂർ റൂട്ടുകളിലേക്കാണ് പുതിയ സർവ്വീസുകൾ.
തെങ്കാശിയിലേക്ക് നിലവിൽ രാവിലെ 7.30 ന് പാലായിൽ നിന്നും സർവ്വീസ് ഉണ്ട്. പുതിയ സർവ്വീസ് വൈകുന്നേരം 3 മണിക്ക് ഈരാററുപേട്ട, എരുമേലി, പത്തനംതിട്ട, പുനലൂർ വഴിയാണ് സർവ്വീസ് നടത്തുക.
പുതിയതായി അനുവദിച്ച കോയമ്പത്തൂർ സർവ്വീസിൻ്റെ സമയക്രമം തീരുമാനിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ സർവ്വീസ് ആരംഭിക്കും. പാലാ ഡിപ്പോയിൽ നിന്നും രണ്ടാമത് കോയമ്പത്തൂർ സർവ്വീസാണിത്. കൂടാതെ മറ്റുഡിപ്പോകളിൽ നിന്നുള്ള മൂന്ന് കോയമ്പത്തൂർ സർവ്വീസുകൾ കൂടി പാലാ വഴി സർവ്വീസ് നടത്തുന്നുണ്ട്.
കോട്ടയത്തിന് അനുവദിച്ച ആറ് കമ്പം സർവ്വീസുകളിൽ ഏതാനും എണ്ണം പാലായിൽ നിന്നും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു.