ലഹരി ഉപയോഗം: സെറ്റിലെത്തുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കും,  സംശയമുള്ളവരുടെ പേരുകള്‍  കൈമാറണം; സിനിമ ലൊക്കേഷനിലെ അപരിചിതരെ നിരീക്ഷിക്കാന്‍ പോലീസ്

കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നീക്കവുമായി പോലീസ്. ലൊക്കേഷനില്‍ എത്തുന്ന അപരിചിതരെ ഷാഡോ പോലീസ് നിരീക്ഷിക്കും. ഇതിനായി സിനിമാ മേഖലയിലുള്ളവരുടെ സഹകരണം കൊച്ചി സിറ്റിപോലീസ് അഭ്യര്‍ഥിച്ചു.

സെറ്റിലെത്തുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. സംശയമുള്ളവരുടെ പേരുകള്‍ പോലീസിനു കൈമാറാനും സെറ്റിലെ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും. അപരിചിതര്‍ സിനിമാ മേഖലയില്‍ ലഹരിയിടപാട് നടത്തുന്നുവെന്ന അറിവിലാണ് പുതിയ നടപടികള്‍.
നിലവില്‍ ഷാഡോ പോലീസ് സെറ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. അതിനു പുറമേയാണ് പുതിയ സംവിധാനം. സിനിമാ മേഖലയില്‍ ലഹരി വിതരണം ചെയ്യുന്നവരുടെ രഹസ്യവിവരശേഖരണം പോലീസ് നടത്തുന്നുണ്ട്. സംശയമുള്ളവരുടെ പേരുകള്‍ നല്‍കാന്‍ സിനിമാ സംഘടനകളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി സംഘടനകള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞതായി സിറ്റി പോലീസ് അറിയിച്ചു.
സെറ്റില്‍ പുതുതായി ജോലിക്കെത്തുന്നവരെക്കുറിച്ച് സംശയമുണ്ടെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.  ഫെഫ്ക പോലീസിന്റെ പുതിയ നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *